Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carmel Spring

ഗാ​ന​വി​ശു​ദ്ധി​യു​ടെ ക​ര്‍​മ​ല​വ​സ​ന്തം; ഫാ. ​ജ​സ്റ്റി​ൻ പ​ന​യ്ക്ക​ലി​ന്‍റെ സം​ഗീ​ത​സ​പ​ര്യ

എ​​​​​​ൺ​​​​​​പ​​​​​​തു​​​​​​ക​​​​​​ളി​​​​​​ൽ ‘ത​​​​​​രം​​​​​​ഗി​​​​​​ണി’ പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​യ മൂ​​​​​​ന്ന് ക്രി​​​​​​സ്തീ​​​​​​യ ഭ​​​​​​ക്തി​​​​​​ഗാ​​​​​​ന ആ​​​​​​ൽ​​​​​​ബ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ ജാ​​​​​​തി​​​​​​മ​​​​​​ത ഭേ​​​​​​ദ​​​​​​മെന്യേ സ​​​​​​ക​​​​​​ല മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ടം​​​​​​നേ​​​​​​ടി​​​​​​യ സം​​​​​​ഗീ​​​​​​ത​​​​​​ജ്ഞ​​​​​​ൻ ഫാ. ​​​​​​ജ​​​​​​സ്‌​​​​​​റ്റി​​​​​​ൻ പ​​​​​​ന​​​​​​യ്ക്ക​​​​​​ൽ വി​​​​​​ട​​​​​​വാ​​​​​​ങ്ങി. ‘പൈ​​​​​​ത​​​​​​ലാം യേ​​​​​​ശു​​​​​​വേ...’, ‘ന​​​​​​വ്യ​​​​​​മാ​​​​​​മൊ​​​​​​രു ക​​​​​​ൽ​​​​​​പ്പ​​​​​​ന ഞാ​​​​​​ൻ’, ‘ജീ​​​​​​വി​​​​​​ത​​​​​​ഗ​​​​​​ർ​​​​​​ത്ത​​​​​​ത്തി​​​​​​ൽ അ​​​​​​ല​​​​​​യും’, ‘പു​​​​​​തി​​​​​​യൊ​​​​​​രു പു​​​​​​ല​​​​​​രി വി​​​​​​ട​​​​​​ർ​​​​​​ന്നു​​​ മ​​​​​​ണ്ണി​​​​​​ൽ’, ‘നാ​​​​​​യ​​​​​​കാ ജീ​​​​​​വ​​​​​​ദാ​​​​​​യ​​​​​​കാ...’, ‘സ്നേ​​​​​​ഹ​​​​​​സ്വ​​​​​​രൂ​​​​​​പാ ത​​​​​​വ​​​​​​ദ​​​​​​ർ​​​​​​ശ​​​​​​നം...’, ‘എ​​​​​​ൻ ജീ​​​​​​വി​​​​​​ത​​​​​​മാം ഈ ​​​​​​മ​​​​​​ര​​​​​​ക്കൊ​​​​​​മ്പി​​​​​​ൽ...’ തു​​​​​​ട​​​​​​ങ്ങി​​​​​​യ അ​​​​​​ന​​​​​​ശ്വ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​യ ര​​​​​​ണ്ടു ഡ​​​​​​സ​​​​​​നി​​​​​​ലേ​​​​​​റെ ഭ​​​​​​ക്തി​​​​​​ഗാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ അ​​​​​​ൾ​​​​​​ത്താ​​​​​​ര​​​​​​ക​​​​​​ളി​​​​​​ലും മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​യു​​​​​​ടെ പ്രാ​​​​​​ർ​​​ഥ​​​​​​ന​​​​​​ക​​​​​​ളി​​​​​​ലും അ​​​​​​ദ്ദേ​​​​​​ഹം നി​​​​​​റ​​​​​​ച്ച സൗ​​​​​​ര​​​​​​ഭ്യം ഒ​​​​​​രി​​​​​​ക്ക​​​​​​ലും മാ​​​യാ​​​​​​ത്ത​​​​​​താ​​​​​​ണ്.

1985ൽ ​​​​​​അ​​​​​​ദ്ദേ​​​​​​ഹം സം​​​​​​ഗീ​​​​​​ത സം​​​​​​വി​​​​​​ധാ​​​​​​ന മേ​​​​​​ഖ​​​​​​ല​​​​​​യോ​​​​​​ട് ഏ​​​​​​റെ​​​​​​ക്കു​​​​​​റെ വി​​​​​​ട​​​​​​പ​​​​​​റ​​​​​​ഞ്ഞു. താ​​​നും സം​​​ഗീ​​​ത​​​വു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​ല സ​​​മ​​​യ​​​ത്താ​​​യി അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​യി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​​​​മ്മ ന​​​​​​ല്ലൊ​​​​​​രു ഗാ​​​​​​യി​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും സം​​​​​​ഗീ​​​​​​ത അ​​​​​​ധ്യാ​​​​​​പി​​​​​​ക​​​​​​മാ​​​​​​രാ​​​​​​യി​​​​​​രു​​​​​​ന്ന മൂ​​​​​​ന്ന് സ​​​​​​ഹോ​​​​​​ദ​​​​​​രി​​​​​​മാ​​​​​​രി​​​​​​ൽ​​​നി​​​​​​ന്നാ​​​​​​ണ് അ​​​​​​മ്മ സം​​​​​​ഗീ​​​​​​തം വ​​​​​​ശ​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. കു​​​​​​ട്ടി​​​​​​ക്കാ​​​​​​ല​​​​​​ത്ത് പാ​​​​​​ടാ​​​​​​നു​​​​​​ള്ള ക​​​​​​ഴി​​​​​​വ് തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​ഞ്ഞ അ​​​​​​മ്മ​​​​​​യാ​​​​​​ണ് പാ​​​​​​ട്ടു​​​​​​ക​​​​​​ൾ പ​​​​​​ഠി​​​​​​പ്പി​​​​​​ച്ച​​​​​​ത്. ഭ​​​​​​ക്തി​​​​​​ഗാ​​​​​​ന​​​​​​ങ്ങ​​​​​​ൾ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, അ​​​​​​ക്കാ​​​​​​ല​​​​​​ത്തെ നാ​​​​​​ട​​​​​​ക​​​​​​ഗാ​​​​​​ന​​​​​​ങ്ങ​​​​​​ളും നാ​​​​​​ടോ​​​​​​ടി​​​​​​പ്പാ​​​​​​ട്ടു​​​​​​ക​​​​​​ളും ഓ​​​​​​ണ​​​​​​പ്പാ​​​​​​ട്ടു​​​​​​ക​​​​​​ളു​​​​​​മെ​​​​​​ല്ലാം അ​​​​​​മ്മ​​​യി​​​ലൂ​​​ടെ പ​​​ഠി​​​ച്ചു.ആ​​​​​​ല​​​​​​പ്പു​​​​​​ഴ ലി​​​​​​യോ തേ​​​​​​ർ​​​​​​ട്ടീ​​​​​​ൻ​​​​​​ത് ഹൈ​​​​​​സ്കൂ​​​​​​ളി​​​​​​ൽ പ​​​​​​ഠി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ സി​​​​​​നി​​​​​​മാ ഗാ​​​ന​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു പ്രി​​​യം. സ്കൂ​​​​​​ളി​​​​​​ലെ എ​​​​​​ല്ലാ പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ളി​​​​​​ലും പാ​​​ടും.

സെ​​​​​​മി​​​​​​നാ​​​​​​രി​​​​​​യി​​​​​​ൽ എ​​​​​​ത്തി​​​​​​യ​​​​​​തോ​​​​​​ടെ സി​​​​​​നി​​​​​​മാ പാ​​​​​​ട്ടു​​​​​​ക​​​​​​ളോ​​​ടു വി​​​​​​ടപ​​​​​​റ​​​​​​യേ​​​​​​ണ്ടി​​​വ​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, സം​​​​​​ഗീ​​​​​​തം കൈ​​​​​​വി​​​​​​ട്ടി​​​​​​ല്ല. അ​​​​​​വി​​​​​​ടെ ക്വ​​​​​​യ​​​​​​റി​​​​​​ൽ ചേ​​​​​​ർ​​​​​​ന്ന് വെ​​​​​​സ്റ്റേ​​​​​​ൺ മ്യൂ​​​​​​സി​​​​​​ക്കും പോ​​​​​​ളി​​​​​​ഫോ​​​​​​ണി​​​​​​ക് സം​​​​​​ഗീ​​​​​​ത​​​​​​വു​​​​​​മൊ​​​​​​ക്കെ പ​​​​​​ഠി​​​​​​ച്ചു. അ​​​​​​ക്കാ​​​​​​ല​​​​​​ത്ത് എ​​​​​​പ്പോ​​​​​​ഴും ‘സു​​​​​​പ്രാ​​​​​​നോ’ പാ​​​​​​ടി​​​​​​യി​​​​​​രു​​​​​​ന്നു. ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ സ​​​​​​ഭ​​​​​​യി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട ‘ഗ്രി​​​​​​ഗോ​​​​​​റി​​​​​​യ​​​​​​ൻ ചാ​​​ന്‍റ്’ വ​​​​​​ശ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത് അ​​​​​​വി​​​​​​ടെ​​​വ​​​​​​ച്ചാ​​​​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പി​​​​​​ൽ​​​​​​ക്കാ​​​​​​ല​​​​​​ത്തെ സം​​​​​​ഗീ​​​​​​ത​​​​​​ത്തി​​​​​​ൽ ആ ​​​​​​സ്വാ​​​​​​ധീ​​​​​​നം കാ​​​​​​ണാം.

പി​​​​​​ന്നീ​​​​​​ട് ഉ​​​​​​പ​​​​​​രി​​​​​​പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി റോ​​​​​​മി​​​​​​ൽ പോ​​​​​​യ​​​​​​പ്പോ​​​​​​ൾ ഗ്രി​​​​​​ഗോ​​​​​​റി​​​​​​യ​​​​​​ൻ ചാ​​​ന്‍റി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ആ​​​​​​ഴ​​​​​​ത്തി​​​​​​ൽ പ​​​​​​ഠി​​​​​​ക്കാ​​​​​​ൻ അ​​​ച്ച​​​ന് സാ​​​​​​ധി​​​​​​ച്ചു. ഗ്രി​​​​​​ഗോ​​​​​​റി​​​​​​യ​​​​​​ൻ ചാ​​​ന്‍റി​​​ൽ വി​​​ദ​​​ഗ്ധ​​​നാ​​​യ ഒ​​​​​​രു മ്യൂ​​​​​​സി​​​​​​ക് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ അ​​​​​​വി​​​​​​ടെ​​​യു​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത് ഒ​​​​​​രു​​​​​​പാ​​​​​​ടു ഗു​​​​​​ണം ചെ​​​​​​യ്തു. വ​​​​​​ത്തി​​​​​​ക്കാ​​​​​​നി​​​​​​ലെ സെ​​​​​​ന്‍റ് പീ​​​​​​റ്റേ​​​​​​ഴ്സ് ബ​​​​​​സി​​​​​​ലി​​​​​​ക്ക​​​​​​യി​​​​​​ൽ നി​​​​​​ന്നൊ​​​​​​ക്കെ ല​​​​​​ഭി​​​​​​ച്ച ആ ​​​​​​സം​​​​​​ഗീ​​​​​​താ​​​​​​നു​​​​​​ഭ​​​​​​വം തി​​​​​​രി​​​​​​കെ വ​​​​​​ന്ന​​​​​​പ്പോ​​​​​​ൾ സെ​​​​​​മി​​​​​​നാ​​​​​​രി​​​​​​യി​​​​​​ലെ കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്ക് പ​​​​​​ക​​​​​​ർ​​​​​​ന്നു ന​​​​​​ൽ​​​​​​കാ​​​​​​നും അ​​​ച്ച​​​ന് ക​​​​​​ഴി​​​​​​ഞ്ഞു.

1969ലാ​​​​​​ണ് അ​​​ദ്ദേ​​​ഹം മം​​​​​​ഗ​​​​​​ല​​​​​​പ്പു​​​​​​ഴ സെ​​​​​​മി​​​​​​നാ​​​​​​രി​​​​​​യി​​​​​​ൽ വി​​​​​​സി​​​​​​റ്റിം​​​​​​ഗ് പ്ര​​​​​​ഫ​​​​​​സ​​​​​​റാ​​​​​​യി സേ​​​​​​വ​​​​​​നം ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 70-71 ആ​​​​​​യ​​​​​​പ്പോ​​​​​​ൾ അ​​​​​​വി​​​​​​ടെ സ്ഥി​​​​​​രം അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​നാ​​​​​​യി. സെ​​​​​​മി​​​​​​നാ​​​​​​രി​​​​​​യി​​​​​​ലെ അ​​​​​​ധ്യാ​​​​​​പ​​​​​​ക ജീ​​​​​​വി​​​​​​തം ക​​​​​​ഴി​​​​​​വു​​​​​​ക​​​​​​ൾ വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള പൂ​​​​​​ർ​​​ണ സ്വാ​​​​​​ത​​​​​​ന്ത്ര്യം ന​​​​​​ൽ​​​​​​കി​​​. ത​​​​​​ന്ന​​​​​​ത്താ​​​​​​ൻ ആ​​​​​​ണ് ശാ​​​​​​സ്‌​​​​​​ത്രീ​​​​​​യ​​​​​​സം​​​​​​ഗീ​​​​​​തം പ​​​​​​ഠി​​​​​​ച്ച​​​​​​ത്. തൃ​​​​​​ശൂ​​​ർ റേ​​​​​​ഡി​​​​​​യോ നി​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ൽ​​​നി​​​​​​ന്ന് തി​​​​​​ങ്ക​​​​​​ളും ചൊ​​​​​​വ്വ​​​​​​യും പ്ര​​​​​​ക്ഷേ​​​​​​പ​​​​​​ണം ചെ​​​​​​യ്തി​​​​​​രു​​​​​​ന്ന ശാ​​​​​​സ്ത്രീ​​​​​​യ സം​​​​​​ഗീ​​​​​​ത പാ​​​​​​ഠ​​​​​​ങ്ങ​​​​​​ൾ കൃ​​​​​​ത്യ​​​​​​മാ​​​​​​യി കേ​​​​​​ൾ​​​​​​ക്കു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. രാ​​​​​​ത്രി​​​​​​യി​​​​​​ലെ ക​​​​​​ച്ചേ​​​​​​രി​​​​​​ക​​​​​​ളി​​​​​​ൽ യേ​​​​​​ശു​​​​​​ദാ​​​​​​സി​​​​​​ന്‍റെ​​​​​​യോ ചെ​​​​​​മ്പൈ​​​​​​യു​​​​​​ടെ​​​​​​യോ പാ​​​​​​ട്ടു​​​​​​ക​​​​​​ൾ കേ​​​​​​ൾ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ, അ​​​​​​വ​​​​​​ർ പ​​​​​​റ​​​​​​യു​​​​​​ന്ന രാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ലൈ​​​​​​ബ്ര​​​​​​റി​​​​​​യി​​​​​​ലെ പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ഒ​​​​​​ത്തു​​​​​​നോ​​​​​​ക്കി ഹാ​​​​​​ർ​​​​​​മോ​​​​​​ണി​​​​​​യ​​​​​​ത്തി​​​​​​ൽ വാ​​​​​​യി​​​​​​ച്ചു പ​​​​​​ഠി​​​​​​ക്കും. അ​​​​​​ങ്ങ​​​​​​നെ പ​​​​​​തി​​​​​​ന​​​​​​ഞ്ചോ​​​​​​ളം രാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ സ്വ​​​​​​ന്ത​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ച്ചെ​​​​​​ടു​​​​​​ത്തു.

സെ​​​​​​മി​​​​​​നാ​​​​​​രി വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ​​​​​​ക്കൊ​​​​​​ണ്ട് പാ​​​​​​ട്ടു​​​​​​ക​​​​​​ൾ എ​​​​​​ഴു​​​​​​തി​​​​​​ച്ച് പ​​​​​​രി​​​​​​ച​​​​​​യ​​​​​​സ​​​​​​മ്പ​​​​​​ന്ന​​​​​​രാ​​​​​​യ സം​​​​​​ഗീ​​​​​​ത​​​​​​ജ്ഞ​​​​​​രെ​​​​​​ക്കൊ​​​​​​ണ്ട് സം​​​​​​ഗീ​​​​​​തം ചെ​​​​​​യ്യി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു സം​​​ഗീ​​​ത സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം. സ്വ​​​യം സം​​​ഗീ​​​ത സം​​​വി​​​ധാ​​​നം ചെ​​​​​​യ്യ​​​​​​ണ​​​​​​മെ​​​​​​ന്ന് ആ​​​​​​ദ്യ​​​​​​മൊ​​​​​​ന്നും വി​​​​​​ചാ​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നി​​​​​​ല്ല. എ​​​​​​ന്നാ​​​​​​ൽ അ​​​​​​ക്കാ​​​​​​ല​​​​​​ത്ത് ഒ​​​​​​രി​​​​​​ക്ക​​​​​​ൽ ‘മാ​​​​​​ന​​​​​​സ​​​​​​ത്തി​​​​​​ൻ മ​​​​​​ണി​​​​​​വാ​​​​​​തി​​​​​​ൽ’ എ​​​​​​ന്ന പാ​​​​​​ട്ട് അ​​​ദ്ദേ​​​ഹം കം​​​​​​പോ​​​​​​സ് ചെ​​​​​​യ്തു. അ​​​​​​ന്ന് കൊ​​​​​​ച്ചു കു​​​​​​ട്ടി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന സു​​​​​​ജാ​​​​​​ത (ബേ​​​​​​ബി സു​​​​​​ജാ​​​​​​ത) സെ​​​​​​മി​​​​​​നാ​​​​​​രി​​​​​​യി​​​​​​ൽ വ​​​​​​ന്ന​​​​​​പ്പോ​​​​​​ൾ ആ ​​​​​​പാ​​​​​​ട്ട് റെ​​​​​​ക്സ് ഐ​​​​​​സ​​​​​​ക്‌​​​​​​സി​​​​​​ന്‍റെ സ​​​​​​ഹാ​​​​​​യ​​​​​​ത്തി​​​​​​ൽ ഓ​​​​​​ർ​​​​​​ക്ക​​​​​​സ്ട്രേ​​​​​​ഷ​​​​​​നോ​​​​​​ടെ പാ​​​​​​ടി. അ​​​​​​പ്പോ​​​​​​ഴാ​​​​​​ണ് സം​​​​​​ഗീ​​​​​​തം ചെ​​​​​​യ്യാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കു​​​​​​മെ​​​​​​ന്ന് അ​​​ച്ച​​​നു​​​ത​​​ന്നെ ബോ​​​​​​ധ്യ​​​​​​മാ​​​​​​യ​​​​​​ത്.

അദ്‌​​​ഭു​​​​​​ത​​​​​​ക​​​​​​ര​​​​​​മാ​​​​​​യി ഉ​​​​​​ട​​​​​​ലെ​​​​​​ടു​​​​​​ത്ത ഒ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു യേ​​​​​​ശു​​​​​​ദാ​​​​​​സു​​​​​​മാ​​​​​​യു​​​​​​ള്ള അ​​​ച്ച​​​ന്‍റെ ബ​​​​​​ന്ധം. 1978ൽ ​​​​​​കു​​​​​​വൈ​​​​​​റ്റി​​​​​​ൽ ര​​​​​​ണ്ട​​​​​​ര​​​​​​മാ​​​​​​സ​​​​​​ത്തോ​​​​​​ളം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​പ്പോ​​​​​​ൾ, അ​​​​​​വി​​​​​​ടെ വ​​​​​​ച്ച് ന​​​​​​ട​​​​​​ത്തി​​​​​​യ ഒ​​​​​​രു ധ്യാ​​​​​​ന​​​​​​പ്ര​​​​​​സം​​​​​​ഗ​​​​​​ത്തി​​​​​​ൽ യേ​​​​​​ശു​​​​​​ദാ​​​​​​സി​​​​​​ന്‍റെ​​​​​​യും ല​​​​​​ത മ​​​​​​ങ്കേ​​​​​​ഷ്ക​​​​​​റു​​​​​​ടെ​​​​​​യും സ്വ​​​​​​ര​​​​​​മാ​​​​​​ധു​​​​​​രി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് അ​​​ച്ച​​​ൻ സം​​​​​​സാ​​​​​​രി​​​​​​ച്ചു. യേ​​​​​​ശു​​​​​​ദാ​​​​​​സി​​​​​​ന്‍റെ ട്രൂ​​​​​​പ്പി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചി​​​​​​രു​​​​​​ന്ന ഒ​​​​​​രാ​​​​​​ൾ അ​​​​​​ന്ന​​​​​​വി​​​​​​ടെ ധ്യാ​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്നു. അ​​​​​​ദ്ദേ​​​​​​ഹം​​​വ​​​​​​ഴി അ​​​​​​ക്കാ​​​​​​ര്യം അ​​​​​​റി​​​​​​ഞ്ഞ യേ​​​​​​ശു​​​​​​ദാ​​​​​​സ് അ​​​ച്ച​​​നെ കാ​​​​​​ണാ​​​​​​ൻ താ​​​​​​ത്പ​​​​​​ര്യം പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ച്ചു. അ​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ് അ​​​വ​​​ർ അ​​​​​​ടു​​​​​​പ്പ​​​​​​ത്തി​​​​​​ലാ​​​​​​കു​​​​​​ന്ന​​​​​​ത്. യേ​​​​​​ശു​​​​​​ദാ​​​​​​സ് ചി​​​​​​ല പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​ക​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്ന സ​​​​​​മ​​​​​​യ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ത്. ആ ​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ഒ​​​​​​രു ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക വൈ​​​​​​ദി​​​​​​ക​​​​​​ൻ ത​​​​​​ന്നെ​​​​​​ക്കു​​​​​​റി​​​​​​ച്ചു പ​​​​​​റ​​​​​​ഞ്ഞ ന​​​​​​ല്ല​​​ വാ​​​​​​ക്കു​​​​​​ക​​​​​​ൾ കേ​​​​​​ട്ട​​​​​​പ്പോ​​​​​​ൾ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന് വ​​​​​​ലി​​​​​​യ സ​​​​​​ന്തോ​​​​​​ഷം തോ​​​​​​ന്നി.

ആ ​​​​​​ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ യേ​​​​​​ശു​​​​​​ദാ​​​​​​സി​​​​​​ന് ഇ​​​​​​ന്ത്യ​​​​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​​​​രു സ്വീ​​​ക​​​ര​​​ണം കു​​​​​​വൈ​​​​​​റ്റി​​​​​​ൽ​​​വ​​​​​​ച്ചു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​വി​​​​​​ടെ​​​വ​​​​​​ച്ച് അ​​​ച്ച​​​ൻ യേ​​​​​​ശു​​​​​​ദാ​​​​​​സി​​​നെ ക​​​ണ്ടു. “എ​​​ന്‍റെ സം​​​​​​ഗീ​​​​​​ത​​​ത്തി​​​ൽ പാ​​​​​​ടു​​​​​​മോ” എ​​​​​​ന്ന് ചോ​​​​​​ദി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ “അ​​​​​​ച്ച​​​​​​ൻ എ​​​​​​പ്പൊ പ​​​​​​റ​​​​​​യു​​​​​​ന്നോ അ​​​​​​പ്പൊ ഞാ​​​​​​ൻ വ​​​​​​ന്ന് പാ​​​​​​ടി​​​​​​ത്ത​​​​​​രാം” എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്ന​​​ത്രേ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ മ​​​​​​റു​​​​​​പ​​​​​​ടി. പി​​​​​​ന്നീ​​​​​​ട് മ​​​​​​ദ്രാ​​​​​​സി​​​​​​ൽ​​​നി​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം ഇ​​​​​​ട​​​​​​യ്ക്കി​​​​​​ടെ ഫോ​​​​​​ൺ ചെ​​​​​​യ്ത് ചോ​​​​​​ദി​​​​​​ക്കും, “പാ​​​​​​ട്ടൊ​​​​​​ക്കെ തയാ​​​​​​റാ​​​​​​യോ” എ​​​​​​ന്ന്. ഒ​​​​​​ടു​​​​​​വി​​​​​​ൽ 1983 ആ​​​​​​യ​​​​​​പ്പോ​​​​​​ൾ നാ​​​​​​ലു പാ​​​​​​ട്ടു​​​​​​ക​​​​​​ൾ തയാ​​​​​​റാ​​​​​​ക്കി. പ​​​​​​ക്ഷെ അ​​​​​​ക്കാ​​​​​​ല​​​​​​ത്ത് സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​മാ​​​​​​യി സ​​​​​​ഹാ​​​​​​യി​​​​​​ക്കാ​​​​​​ൻ ആ​​​​​​രു​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. കാ​​​​​​ര്യം മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി​​​​​​യ യേ​​​​​​ശു​​​​​​ദാ​​​​​​സ്ത​​​​​​ന്നെ സ​​​​​​ക​​​​​​ല ചെ​​​​​​ല​​​​​​വു​​​​​​ക​​​​​​ളും ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്ത് ആ​​​​​​ദ്യ​​​​​​ത്തെ മൂ​​​​​​ന്ന് പാ​​​​​​ട്ടു​​​​​​ക​​​​​​ൾ പാ​​​​​​ടി​​​.

‘പൈ​​​​​​ത​​​​​​ലാം യേ​​​​​​ശു​​​​​​വേ’ എ​​​​​​ന്ന നാ​​​​​​ലാ​​​​​​മ​​​​​​ത്തെ പാ​​​​​​ട്ട് പാ​​​​​​ടാ​​​​​​നാ​​​​​​യി ഒ​​​​​​രു പെ​​​​​​ൺ​​​​​​ശ​​​​​​ബ്ദം വേ​​​​​​ണ​​​​​​മെ​​​​​​ന്ന് പ​​​​​​റ​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ൾ യേ​​​​​​ശു​​​​​​ദാ​​​​​​സ് ത​​​​​​ന്നെ​​​​​​യാ​​​​​​ണ് ചി​​​​​​ത്ര​​​​​​യെ നി​​​​​​ർദേ​​​​​​ശി​​​​​​ച്ച​​​​​​ത്. അ​​​​​​ന്ന് ക​​​​​​ലോ​​​​​​ത്സ​​​​​​വ​​​​​​ത്തി​​​​​​ൽ ഒ​​​​​​ന്നാം സ​​​​​​മ്മാ​​​​​​നം നേ​​​​​​ടി​​​​​​യ ഒ​​​​​​രു കൊ​​​​​​ച്ചു പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ചി​​​​​​ത്ര. റി​​​ക്കാ​​​​​​ർ​​​​​​ഡിം​​​​​​ഗ് സ്റ്റു​​​​​​ഡി​​​​​​യോ​​​​​​യി​​​​​​ൽ വ​​​​​​ന്ന ചി​​​​​​ത്ര​​​​​​യു​​​​​​ടെ അ​​​​​​ച്ഛ​​​​​​ൻ കൃ​​​​​​ഷ്‌​​​​​​ണ​​​​​​ൻ നാ​​​​​​യ​​​​​​ർ, മ്യൂ​​​​​​സി​​​​​​ക് ഡ​​​​​​യ​​​​​​റ​​​​​​ക്‌​​​ട​​​ർ ഒ​​​​​​രു വൈ​​​​​​ദി​​​​​​ക​​​​​​നാ​​​​​​ണെ​​​​​​ന്ന​​​​​​റി​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​വി​​​​​​ശ്വാ​​​​​​സ​​​​​​ത്തോ​​​​​​ടെ മ​​​​​​ക​​​​​​ളെ അ​​​​​​വി​​​​​​ടെ ഏ​​​​​​ൽ​​​​​​പ്പി​​​​​​ച്ചു പോ​​​​​​യി. സാ​​​​​​ധാ​​​​​​ര​​​​​​ണ അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​രി​​​​​​പാ​​​​​​ടി ക​​​​​​ഴി​​​​​​യു​​​​​​ന്ന​​​​​​തു​​​വ​​​​​​രെ മ​​​​​​ക​​​​​​ളു​​​​​​ടെ​​​കൂ​​​​​​ടെ നി​​​​​​ൽ​​​​​​ക്കു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

ആ ​​​പാ​​​ട്ട് വ​​​ന്ന വ​​​ഴി അ​​​ച്ച​​​ൻത​​​ന്നെ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. “ആ ​​​​​​പാ​​​​​​ട്ടി​​​ന്‍റെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ലം ഞാ​​​​​​ൻ ചി​​​​​​ത്ര​​​​​​യ്ക്ക് വി​​​​​​വ​​​​​​രി​​​​​​ച്ചു കൊ​​​​​​ടു​​​​​​ത്തു: മ​​​​​​ടി​​​​​​യി​​​​​​ൽ ഉ​​​​​​ണ്ണീ​​​​​​ശോ​​​​​​യു​​​​​​മാ​​​​​​യി ഇ​​​​​​രി​​​​​​ക്കു​​​​​​ന്ന മാ​​​​​​താ​​​​​​വി​​​​​​ന്‍റെ ഭാ​​​​​​വ​​​​​​ത്തി​​​​​​ൽ, ഒ​​​​​​രു താ​​​​​​രാ​​​​​​ട്ടാ​​​​​​യി ഇ​​​​​​ത് പാ​​​​​​ട​​​​​​ണം.” പി​​​​​​ന്നീ​​​​​​ടു​​​​​​ള്ള ഒ​​​​​​രു മ​​​​​​ണി​​​​​​ക്കൂ​​​​​​ർ സ​​​​​​മ​​​​​​യ​​​​​​ത്തേ​​​​​​ക്ക് ചി​​​​​​ത്ര ആ​​​​​​രോ​​​​​​ടും സം​​​​​​സാ​​​​​​രി​​​​​​ച്ചി​​​​​​ല്ല, നി​​​​​​ശ​​​ബ്‌​​​ദ​​​മാ​​​​​​യി ധ്യാ​​​​​​ന​​​​​​ത്തി​​​​​​ലി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. റി​​​ക്കാ​​​ർ​​​​​​ഡിം​​​ഗി​​​​​​ന് ക​​​​​​യ​​​​​​റി ഒ​​​​​​രൊ​​​​​​റ്റ ടേ​​​​​​ക്കി​​​​​​ൽ ആ ​​​​​​പാ​​​​​​ട്ട് പാ​​​​​​ടി​​​​​​ത്തീ​​​​​​ർ​​​​​​ത്തു. അ​​​​​​ത് ശ​​​​​​രി​​​​​​ക്കും എ​​​​​​ന്നെ അ​​​​​​തി​​​​​​ശ​​​​​​യി​​​​​​പ്പി​​​​​​ച്ചുക​​​​​​ള​​​​​​ഞ്ഞു. ഒ​​​​​​രു​​​​​​പ​​​​​​ക്ഷേ ചി​​​​​​ത്ര​​​​​​യെ​​​​​​ന്ന അ​​​​​​നു​​​​​​ഗൃ​​​​​​ഹീ​​​​​​ത ഗാ​​​​​​യി​​​​​​ക ആ​​​​​​ദ്യ​​​​​​മാ​​​​​​യി ത​​​​​​ന്‍റെ ക​​​​​​ഴി​​​​​​വ് റി​​​ക്കാ​​​ർ​​​​​​ഡിം​​​​​​ഗ് റൂ​​​​​​മി​​​​​​ൽ തെ​​​​​​ളി​​​​​​യി​​​​​​ച്ച​​​​​​ത് അ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു.”

യേ​​​​​​ശു​​​​​​ദാ​​​​​​സ് പാ​​​​​​ടാ​​​​​​ൻ ത​​​​​​യാ​​​​​​റാ​​​​​​ണെ​​​​​​ന്ന വി​​​​​​വ​​​​​​ര​​​​​​മ​​​​​​റി​​​​​​ഞ്ഞ സെ​​​​​​മി​​​​​​നാ​​​​​​രി വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ വ​​​​​​ലി​​​​​​യ ആ​​​​​​വേ​​​​​​ശ​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​വ​​​​​​രെ​​​​​​ക്കൊ​​​​​​ണ്ട് മ​​​​​​ൽ​​​​​​സ​​​​​​രാ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​ന​​​യ്ക്ക​​​ല​​​ച്ച​​​ൻ എ​​​​​​ഴു​​​​​​തി​​​​​​ച്ച വ​​​​​​രി​​​​​​ക​​​​​​ളി​​​​​​ൽ​​​നി​​​​​​ന്ന് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്ത​​​​​​വ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ഹി​​​​​​റ്റാ​​​​​​യ ഗാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​ല​​​​​​തും. ‘നാ​​​​​​യ​​​​​​കാ ജീ​​​​​​വ​​​​​​ദാ​​​​​​യ​​​​​​കാ’, ‘സ്നേ​​​​​​ഹ​​​​​​സ്വ​​​​​​രൂ​​​​​​പാ ത​​​​​​വ​​​​​​ദ​​​​​​ർ​​​​​​ശ​​​​​​നം’ എ​​​​​​ന്നീ അ​​​​​​ന​​​​​​ശ്വ​​​​​​ര ഗാ​​​​​​ന​​​​​​ങ്ങ​​​​​​ൾ എ​​​​​​ഴു​​​​​​തി​​​​​​യ ബ്ര​​​​​​ദ​​​​​​ർ ജോ​​​​​​ൺ കൊ​​​​​​ച്ചു​​​​​​തു​​​​​​ണ്ടി​​​​​​ൽ ഇ​​​​​​ന്ന് മൂ​​​​​​വാ​​​​​​റ്റു​​​​​​പു​​​​​​ഴ ബി​​​​​​ഷ​​​​​​പ് യൂ​​​​​​ഹാ​​​​​​നോ​​​​​​ൻ മാ​​​​​​ർ തി​​​​​​യ​​​​​​ഡോ​​​​​​ഷ്യ​​​​​​സ് ആ​​​​​​ണ്. ‘എ​​​​​​ൻ ജീ​​​​​​വി​​​​​​ത​​​​​​മാം ഈ ​​​​​​മ​​​​​​ര​​​​​​ക്കൊ​​​​​​മ്പി​​​​​​ൽ’ എ​​​​​​ന്ന ഗാ​​​​​​നം പ്ര​​​​​​ശ​​​​​​സ്ത ധ്യാ​​​​​​ന​​​​​​ഗു​​​​​​രു മാ​​​​​​ത്യു ആ​​​​​​ശാ​​​​​​രി​​​​​​പ്പ​​​​​​റ​​​​​​മ്പി​​​​​​ല​​​​​​ച്ച​​​​​​ൻ സെ​​​​​​മി​​​​​​നാ​​​​​​രി വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​പ്പോ​​​​​​ൾ എ​​​​​​ഴു​​​​​​തി​​​​​​യ​​​​​​താ​​​​​​ണ്. നെ​​​​​​യ്യാ​​​​​​റ്റി​​​​​​ൻ​​​​​​ക​​​​​​ര രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ൽ നി​​​​​​ന്നു​​​​​​ള്ള വൈ​​​​​​ദി​​​​​​ക​​​​​​വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി ബ്ര. ​​​​​​ജോ​​​​​​സ​​​​​​ഫ് പാ​​​​​​റാ​​​​​​ങ്കു​​​​​​ഴി​​​​​​യാ​​​​​​ണ് ‘പൈ​​​​​​ത​​​​​​ലാം യേ​​​​​​ശു’​​​​​​വി​​​​​​ന്‍റെ ര​​​​​​ച​​​​​​യി​​​​​​താ​​​​​​വ്.

ഇ​​​​​​ത്ര​​​​​​യ​​​​​​ധി​​​​​​കം ഹി​​​​​​റ്റ് ഗാ​​​​​​ന​​​​​​ങ്ങ​​​​​​ൾ സ​​​​​​മ്മാ​​​​​​നി​​​​​​ച്ചി​​​​​​ട്ടും, സം​​​​​​ഗീ​​​​​​ത​​​​​​സം​​​​​​വി​​​​​​ധാ​​​​​​ന രം​​​​​​ഗ​​​​​​ത്തു​​​നി​​​​​​ന്ന് അ​​​ച്ച​​​ന്‍റെ പെ​​​ട്ടെ​​​ന്നു​​​ള്ള പിന്മാറ്റം പ​​​​​​ല​​​​​​രെ​​​​​​യും വി​​​​​​ഷ​​​​​​മി​​​​​​പ്പി​​​​​​ച്ചു. എ​​​​​​ന്തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു തീ​​​​​​രു​​​​​​മാ​​​​​​നം എ​​​​​​ടു​​​​​​ത്ത​​​​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​യി പ​​​റ​​​ഞ്ഞി​​​രു​​​ന്നു:
“1983, 84, 85 വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യാ​​​​​​ണ് എ​​​​​​ന്‍റെ ത​​​​​​ളി​​​​​​ർ​​​​​​മാ​​​​​​ല്യം, സ്നേ​​​​​​ഹ​​​​​​പ്ര​​​​​​വാ​​​​​​ഹം, സ്‌​​​​​​നേ​​​​​​ഹ​​​​​​സ​​​​​​ന്ദേ​​​​​​ശം എ​​​​​​ന്നീ ഭ​​​​​​ക്തി​​​​​​ഗാ​​​​​​ന ആ​​​​​​ൽ​​​​​​ബ​​​​​​ങ്ങ​​​​​​ൾ പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങു​​​​​​ന്ന​​​​​​ത്. മൊ​​​​​​ത്തം 29 പാ​​​​​​ട്ടു​​​​​​ക​​​​​​ൾ. ഇ​​​​​​രു​​​​​​പ​​​​​​ത്ത​​​​​​ഞ്ചെ​​​​​​ണ്ണം യേ​​​​​​ശു​​​​​​ദാ​​​​​​സ് പാ​​​​​​ടി, ഒ​​​​​​രെ​​​​​​ണ്ണം ചി​​​​​​ത്ര, പി​​​​​​ന്നെ ബി​​​​​​ജു നാ​​​​​​രാ​​​​​​യ​​​​​​ണ​​​​​​ൻ, ജെ​​​​​​ൻ​​​​​​സി എ​​​​​​ന്നി​​​​​​വ​​​​​​രും. മൂ​​​​​​ന്നാ​​​​​​മ​​​​​​ത്തേ​​​​​​തി​​​​​​നു​​​ശേ​​​​​​ഷം പാ​​​​​​ട്ടു​​​​​​ക​​​​​​ൾ ത​​​​​​യാ​​​​​​റാ​​​​​​ക്കാ​​​​​​ൻ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട് യേ​​​​​​ശു​​​​​​ദാ​​​​​​സ് വി​​​​​​ളി​​​​​​ക്കു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, പൗ​​​​​​രോ​​​​​​ഹി​​​​​​ത്യ​​​ധ​​​​​​ർ​​​​​​മം മ​​​​​​റ​​​​​​ന്നു​​​​​​കൊ​​​​​​ണ്ട് സം​​​​​​ഗീ​​​​​​ത​​​​​​ത്തി​​​​​​നാ​​​​​​യി ഇ​​​​​​റ​​​​​​ങ്ങാ​​​​​​ൻ താ​​​​​​ൽ​​​​​​പ്പ​​​​​​ര്യ​​​​​​മി​​​​​​ല്ലെ​​​​​​ന്ന് ഞാ​​​​​​ൻ ഒ​​​​​​രി​​​​​​ക്ക​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തോ​​​​​​ട് പ​​​​​​റ​​​​​​ഞ്ഞു. ആ ​​​​​​മ​​​​​​റു​​​​​​പ​​​​​​ടി അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന് ഇ​​​ഷ്‌​​​ട​​​​​​മാ​​​​​​യി, പി​​​​​​ന്നീ​​​​​​ട് അ​​​​​​ക്കാ​​​​​​ര്യം എ​​​​​​ന്നോ​​​​​​ട് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടി​​​​​​ല്ല. സം​​​​​​ഗീ​​​​​​ത​​​​​​സം​​​​​​വി​​​​​​ധാ​​​​​​നം എ​​​​​​ന്ന​​​​​​ത് വൈ​​​​​​കാ​​​​​​രി​​​​​​ക​​​​​​മാ​​​​​​യും പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ൽ സം​​​​​​ഗീ​​​​​​ത​​​​​​ജ്ഞ​​​​​​ൻ അ​​​​​​ല്ലാ​​​​​​തി​​​രു​​​ന്ന​​​​​​തി​​​​​​നാ​​​​​​ലും എ​​​​​​നി​​​​​​ക്ക് ഒ​​​​​​രു​​​​​​പാ​​​​​​ട് സ​​​​​​മ​​​​​​യം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന ഒ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്‍റെ പ്രാ​​​​​​ഥ​​​​​​മി​​​​​​ക ദൗ​​​​​​ത്യ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യി തോ​​​​​​ന്നി. പ്ര​​​​​​ഫ​​​​​​സ​​​​​​ർ എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലും ധ്യാ​​​​​​ന​​​​​​പ്ര​​​​​​സം​​​​​​ഗ​​​​​​ക​​​​​​ൻ എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലു​​​​​​മൊ​​​​​​ക്കെ​​​​​​യു​​​​​​ള്ള ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​ങ്ങ​​​​​​ൾ എ​​​​​​നി​​​​​​ക്ക് മാ​​​​​​റ്റി​​​​​​വ​​​യ്​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല.”

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​​​​മ്മ ന​​​ല്കി​​​യ ഉ​​​​​​പ​​​​​​ദേ​​​​​​ശം അ​​​ദ്ദേ​​​ഹം ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ന്നി​​​ല്ല: “നീ ​​​​​​എ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നാ​​​​​​ലും ഒ​​​​​​രു വൈ​​​​​​ദി​​​​​​ക​​​​​​നാ​​​​​​ണെ​​​​​​ന്ന ചി​​​​​​ന്ത ഒ​​​​​​രി​​​​​​ക്ക​​​​​​ലും കൈ​​​​​​വി​​​​​​ട​​​​​​രു​​​​​​ത്.” സം​​​​​​ഗീ​​​​​​ത​​​​​​ത്തി​​​​​​ലേ​​​​​​ക്ക് മാ​​​​​​ത്രം ഇ​​​​​​റ​​​​​​ങ്ങി​​​​​​ത്തി​​​​​​രി​​​​​​ച്ചാ​​​​​​ൽ സ്വ​​​ന്തം വൈ​​​​​​ദി​​​​​​ക അ​​​​​​ന്ത​​​​​​സി​​​ന് എ​​​​​​ന്തെ​​​​​​ങ്കി​​​​​​ലും കോ​​​​​​ട്ടം ത​​​​​​ട്ടു​​​​​​മോ എ​​​​​​ന്നൊ​​​​​​രു ചി​​​​​​ന്ത എ​​​​​​പ്പോ​​​​​​ഴോ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ​​​യു​​​​​​ള്ളി​​​​​​ൽ വ​​​​​​ന്നു. ദൈ​​​​​​വം ന​​​ല്കി​​​യ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ദാ​​​​​​ന​​​​​​മാ​​​​​​യ പൗ​​​​​​രോ​​​​​​ഹി​​​​​​ത്യ​​​​​​ത്തി​​​​​​ന് മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന ന​​​​​​ൽ​​​​​​കാ​​​​​​ൻ അ​​​ച്ച​​​ൻ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചു. പി​​​​​​ന്നീ​​​​​​ട് കാ​​​​​​ര്യ​​​​​​മാ​​​​​​യി സം​​​​​​ഗീ​​​​​​തം ചെ​​​​​​യ്തി​​​​​​ല്ലെ​​​ങ്കി​​​ലും സം​​​​​​ഗീ​​​​​​തം മ​​​റ​​​ന്നൊ​​​രു ജീ​​​വി​​​തം പ​​​ന​​​യ്ക്ക​​​ല​​​ച്ച​​​ന് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

Latest News

Corehub Up